29.1 C
Kottayam
Sunday, October 6, 2024

‘കേരളം ഭീകരരുടെ സുരക്ഷിത താവളം, ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടി വിഴുങ്ങും’; ആര്‍.എസ്.എസ് മുഖവാരികയില്‍ കത്തോലിക്ക സഭയുടെ ലേഖനം

Must read

കോഴിക്കോട്: കേരളം ഭീകരരുടെ സുരക്ഷിത താവളമാണെന്ന് ആര്‍.എസ്.എസ് മുഖവാരികയായ കേസരിയില്‍ കത്തോലിക്ക സഭയുടെ ലേഖനം. ഭാരത കത്തോലിക മെത്രാന്‍ സഭ അല്‍മേയ കമ്മിറ്റി സെക്രട്ടറി വി.സി. സെബാസ്റ്റ്യനാണ് കേസരിയില്‍ ലേഖനം എഴുതിയത്.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും-ലഹരി മാഫിയ സംഘങ്ങളും ഭീകര പ്രസ്ഥാനങ്ങളുടെ കണ്ണികളെന്നാണ് ലേഖനത്തിലെ പ്രധാന ആരോപണം. കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

രണ്ട് പതിറ്റാണ്ടായി ഭീകരവാദ പ്രവര്‍ത്തനത്തിന് കേരളത്തിലേക്ക് എത്തിയ സമ്പത്തിനെ കുറിച്ച് അന്വേഷിക്കണം. ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടി വിഴുങ്ങിയവര്‍ അധികാരം കൈപ്പിടിയില്‍ ഒതുക്കി തീവ്രവാദത്തിന് ആക്കം കൂട്ടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഭീകരവാദ പ്രസ്ഥാനങ്ങളിലും ലഹരി സ്വര്‍ണ്ണകടത്തുകളിലും യുവതികള്‍ക്ക് പങ്കുണ്ടെന്നും മലയാളി മനസിലെ സ്ത്രി സങ്കല്‍പ്പങ്ങളൊക്കെ കടപുഴകി വീണെന്നും ഇയാള്‍ ലേഖനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശാ പാര്‍ട്ടികളിലേയും റേവ് പാര്‍ട്ടികളിലേയും പെണ്‍സാന്നിധ്യം ഈ നാടിന്റെ മുഖം വികൃതമാക്കുന്നുവെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തിന് പിന്നാലെ രാജ്യാന്തര ബന്ധങ്ങളേയും മാഫിയ ബന്ധങ്ങളേയും കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ അറിയുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികളുണ്ടെന്നറിയുമ്പോഴാണ് ഞെട്ടുന്നത്. ആഫ്രിക്കയിലെ സിയാറ ലിയോണിലെ സ്വര്‍ണഖനിയെക്കുറിച്ച് നമ്മളറിഞ്ഞിട്ട് അധികനാളായിട്ടില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

‘ആഫ്രിക്കന്‍ ഖനികളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമില്ലാതെ എത്തുന്ന അസംസ്‌കൃത സ്വര്‍ണം സംസ്‌കരിച്ച് ഇന്ത്യയിലേക്ക് കടത്തുന്നു. ഈ രാജ്യാന്തര കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

കള്ളക്കടത്തിലൂടെ ലഭ്യമാകുന്ന ലാഭ വിഹിതം ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും ഇവരുടെ ബിനാമികളിലൂടെ രാഷ്ട്രീയ, വിദ്യാഭ്യാസ, വ്യവസായ, ബിസിനസ് മേഖലകളിലെ മുമ്പൊരിക്കലുമില്ലാത്ത കടന്നുകയറ്റത്തിനും മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങളെന്നും ഇയാള്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

കൊഴിക്കോട് : സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു...

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

Popular this week