27.6 C
Kottayam
Wednesday, May 8, 2024

യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി, മൂന്ന് മരണം

Must read

ഷാര്‍ജ:യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉമ്മുല്‍ ഖുവൈന് സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. മുപ്പത് വയസില്‍ താഴെ പ്രായമുള്ള സ്വദേശി യുവാക്കളാണ് മരിച്ചവരെല്ലാം.

ട്രക്ക് ഡ്രൈവര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉമ്മുല്‍ഖുവൈനിലെ ഖലീഫ ഹോസ്‍പിറ്റലിലേക്കാണ് മാറ്റിയത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരും മരണപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമിത വേഗതയാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സംസ്‍കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week