29.3 C
Kottayam
Wednesday, October 2, 2024

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ അറസ്റ്റില്‍

Must read

മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഹൈറേഞ്ചിലേക്കു ഒളിച്ചോടിപ്പോയ കമിതാക്കളെ പോലീസ് പിടികൂടി. മാന്നാര്‍ പോലീസ് കണ്ടെത്തിയ ഇവരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡു ചെയ്തു. മാന്നാര്‍ കുരട്ടിശേരി, പാവുക്കര, പുത്തന്‍പുരയില്‍, റംസിയ(36), കുരട്ടിശേരി വിഷവര്‍ശ്രിക്കര കുറുമ്പൊഴിക്കല്‍ താമരാക്ഷന്‍(40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പതിനാലും പത്തും വയസു പ്രായമുള്ള രണ്ടു കുട്ടികള്‍ വീതം ഇരുവര്‍ക്കുമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായവര്‍ അവരെ ഉപേക്ഷിച്ചു പോയതിനാല്‍ കുട്ടികള്‍ക്ക് മാനസിക വിഷമവും ഭയവും ഉണ്ടാക്കിയതിന് 2015 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം വകുപ്പ് 75 പ്രകാരമുള്ളതാണ് കേസ്. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.

സെപ്റ്റംബര്‍ 19നു വൈകുന്നേരം ആറിനു ശേഷം റംസിയയെ കാണാതായതിനു ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ മാന്നാര്‍ പോലീസ് മാന്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാണാതായ റംസിയയെ താമരാക്ഷനൊപ്പം സെപ്റ്റംബര്‍ 20ന് വൈകുന്നേരത്തോടെ ഇടുക്കി കഞ്ഞിക്കുഴിയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

താമരാക്ഷന്റെ കാറു സഹിതം ഇടുക്കി കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയില്‍ എടുത്ത് മാന്നാര്‍ പോലീസിന് കൈമാറുകയായിരുന്നു. താമരാക്ഷനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും റംസിയയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കുമാണ് റിമാന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week