കോഴിക്കോട്:മിഠായിത്തെരുവിന് സമീപം തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിൾഡിങ് ഷോപ്പിങ് കോംപ്ലെക്സിലെ ജെ.ആർ ഫാൻസി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടർന്ന് പുക ഉയരുന്നത് കണ്ടത്.
ഉടൻ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാൻ ഇവർ ശ്രമം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്സിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് നിരവധി കടകൾ തിങ്ങി സ്ഥിതിചെയ്യുന്ന പ്രദേശത്ത് വലിയ അപകടം ഒഴിവാക്കിയത്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ എ.വി ജോർജ് പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News