ഗുരുവായൂര്‍: പ്രവാസി വ്യവസായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു. രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്. മകന്‍ ഗണേഷിന്റെ വിവാഹത്തിനു മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത്.
ഭാര്യ ജീത രവിപിള്ള, മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മരതക കല്ല് പിടിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ്, ഭരണ സമിതി അംഗങ്ങള്‍ ആയ കെ വി ഷാജി, കെ അജിത്, അഡ്മിനിസ്ട്രെറ്റര്‍ ബ്രിജകുമാരി, മുന്‍ ദേവസ്വം ഹെല്‍ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഇതിലെ 2.890 ഗ്രാം ഉള്ള മരതകക്കല്ലിന് ആറു ലക്ഷം വില വരും. കിരീടത്തിന് ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുണ്ട്. മുകള്‍ഭാഗത്ത് സ്വര്‍ണത്തില്‍ മയില്‍പ്പീലികള്‍ കൊത്തിയിരിക്കുന്നു. ബുധനാഴ്ച രാവിലെയാണ് രവിപിള്ള ഭാര്യ ഗീത രവിപിള്ള, മകന്‍ ഗണേഷ് രവിപിള്ള എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തി കിരീടം സമര്‍പ്പിച്ചത്.
മകന്‍ ഗണേഷിന്റെ വിവാഹമാണ് ഇന്ന്. ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി തുടങ്ങിയവര്‍ ഒപ്പമുണ്ടായി പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് കിരീടങ്ങളും ആടയാഭരണങ്ങളും നിര്‍മിച്ചിട്ടുള്ള പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് കിരീടം പണിതത്.