24.3 C
Kottayam
Monday, November 25, 2024

പിതാവിന്റെ പ്രവര്‍ത്തികളോട് അറപ്പും ഭയവും മാത്രം; എല്ലാവരും ഒന്നായി കഴിയുന്ന ലോകത്തെ കുറിച്ചാണ് സ്വപ്നം കാണുന്നതെന്ന് ഒമര്‍ ബിന്‍ ലാദന്‍

Must read

പാരിസ്: ഒസാമ ബിന്‍ ലാദന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമര്‍ പറഞ്ഞു. ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്റോനത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവിന്റെ പ്രവര്‍ത്തനങ്ങളോടുള്ള തന്റെ എതിര്‍പ്പും ഖേദവും ഒമര്‍ പ്രകടിപ്പിച്ചത്.

ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഒമര്‍ പറയുന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു. ഒസാമ ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയവനായ തനിക്ക് അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.

‘സ്വന്തം മക്കളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പാഴാക്കിക്കളയുകയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനെന്തൊരു വിഡ്ഢിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു,’ ഒമര്‍ പറഞ്ഞു.

എങ്ങനെയുള്ള മനുഷ്യനാണ് തന്റെ പിതാവെന്ന് മനസിലാക്കാനും ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. എന്നെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒമര്‍ പറഞ്ഞു. ഇപ്പോള്‍ ഫ്രാന്‍സിലാണ് ഒമര്‍ താമസിക്കുന്നത്.

തന്റെ ഭാര്യ ജൂതവംശജയാണെന്നും ഇസ്രാഈലില്‍ കഴിയുന്ന അവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒമര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 2001ല്‍ നടന്ന അമേരിക്കയിലെ 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒസാമ ബിന്‍ ലാദനെ 2011 മെയ് യു.എസ് സേന പാക്കിസ്ഥാനില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും...

ഓട്ടോകള്‍ മാറി കയറി ഹെല്‍മറ്റ് ധരിച്ച് അപ്പാര്‍ട്ട്‌മെന്റിലേക്ക് ; ജെയ്‌സിക്കൊപ്പം മദ്യപാനം; ലഹരിമൂത്തപ്പോള്‍ അരുംകൊല; കളമശേരിയിൽ നടന്നത്

കൊച്ചി: കളമശേരിയില്‍ വീട്ടമ്മ ജെയ്‌സിയുടേത് ആസുത്രിത കൊലപാതകമെന്ന് പൊലീസ്. പ്രതികള്‍ അരുകൊല നടത്തിയത് പണത്തിന് വേണ്ടിയെന്ന് പൊലീസ് വ്യക്തമാക്കി. കടക്കെണിയില്‍നിന്നു കരകയറാന്‍ ജെയ്‌സിയുടെ സുഹൃത്ത് ആസൂത്രണം ചെയ്തതാണ് കൊലപാതകം. കളമശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കുതാമസിക്കുകയായിരുന്നു...

Popular this week