25.9 C
Kottayam
Saturday, September 28, 2024

ആലപ്പുഴയിൽ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 7 അധ്യാപകര്‍ക്കെതിരെ കേസ്; കോളേജ് പ്രിസിപ്പൽ അടക്കം പ്രതികൾ

Must read

ആലപ്പുഴ: ശാരീരികമായും മാനസികമായും കോളേജ് അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 7 അധ്യാപകര്‍ക്കെതിരെ കേസെടുത്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ പ്രിന്‍സിപ്പല്‍ അടക്കമുള്ള എ.കെ.സി.പി.ടി.എ നേതാക്കള്‍ക്കെതിരെയാണ് പൊലീസ്ത് കേസെടുത്തിരിക്കുന്നത്.

കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായ രാജീവാണ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചതിൽ പ്രധാനിയെന്നാണ് അധ്യാപികയുടെ ആരോപണം. സംഭവത്തില്‍ പരാതിപ്പെട്ടപ്പോള്‍ ചെങ്ങന്നൂരിലെ കോളേജിലേക്ക് സ്ഥലംമാറ്റിയെന്നും അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.

ആദ്യം സഹായിക്കാമെന്ന ഭാവത്തില്‍ പെരുമാറിയ ഇയാള്‍ സഹായം നിരസിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിനൊപ്പം കോളേജിലെ ചില അധ്യാപികമാര്‍ സംഘംചേര്‍ന്നാണ് ഉപദ്രവിച്ചതെന്നും ഒരിക്കലും പ്രതീക്ഷിക്കാത്തരീതിയിലാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടതെന്നുംപരാതിയില്‍ പറയുന്നു.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week