25.4 C
Kottayam
Friday, October 4, 2024

അമിത മദ്യലഹരിയില്‍ കിണറ്റിലെറിഞ്ഞു; തിരുവോണപ്പിറ്റേന്ന് അമ്മയ്ക്ക് മകന്റെ കൈകൊണ്ട് മരണം

Must read

ആളൂര്‍: അമിത മദ്യലഹരിയില്‍ മകന്‍ അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. തിരുവോണപ്പിറ്റേന്നാണ് ദാരുണമായ കൊലപാതകം നടന്നത്. ആളൂര്‍ പറമ്പി റോഡ് കണക്കന്‍കുഴി വീട്ടില്‍ അമ്മിണി(70)യാണ് മരിച്ചത്. മകന്‍ ദിനേശ് എന്നു വിളിക്കുന്ന സുരേഷി(40)നെ പോലീസ് പിടികൂടി.

ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. അയല്‍വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അമിതമദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണ്. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി. മദ്യലഹരിയില്‍ ഇയാള്‍ അമ്മയെ എടുത്ത് കിണറ്റിലെറിയുകയായിരുന്നു.

അമ്മിണിയും മക്കളായ സുധീഷും സുരേഷും കുടുംബവുമാണ് വീട്ടില്‍ താമസം. മൂത്തമകന്‍ സുധീഷ് അവിവാഹിതനാണ്. സംഭവസമയത്ത് സുധീഷ് വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്റെ ഭാര്യയും മകളും മാളയില്‍ ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും. ചാലക്കുടി അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍...

‘ഇസ്രയേല്‍ രക്തദാഹി’; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍...

Popular this week