കൊച്ചി: മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടവന്ത്ര ജനത റോഡില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ട ലോനപ്പന് കാറിലുണ്ടായിരുന്നവരെ തടഞ്ഞു. മാലിന്യം ഇവിടെ നിക്ഷേപിക്കരുതെന്നും തിരികെ എടുത്ത് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ലോനപ്പന് പറയുന്നു.