കോട്ടയം:മുതിർന്ന മാധ്യമ പ്രവർത്തകനും പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ TK ഗോപാലകൃഷ്ണൻ (TKG-61)അന്തരിച്ചു.സി പി ഐ എം ലോക്കൽ കമ്മറ്റി നേതാവായിരുന്നു. പക്ഷാഘാതത്തേത്തുടർന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ മരണം സംഭവിയ്ക്കുകയായിരുന്നു.നാലു പതിറ്റാണ്ടോളം മാധ്യമരംഗത്ത് സജീവമായ അദ്ദേഹം കേരള കൗമുദി,ദേശാഭിമാനി,മെട്രോവാര്‍ത്ത,ഏഷ്യാനെറ്റ്,കലാകൗമുദി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്.
സംസ്ഥാനം നാളെ നാലുമണിയ്ക്ക് ചാന്നാനിക്കാട്ടെ വീട്ടുവളപ്പില്‍.മൃതദേഹം കോട്ടയം മെഡിക്കല്‍ സെന്ററില്‍.നാളെ രാവിലെ എട്ടു മുതല്‍ പരുത്തുംപാറയിലെ പനച്ചിക്കാട് ബാങ്ക് ആസ്ഥാനത്ത് കൊണ്ടുവരും.10 മണിവരെ പൊതുദര്‍ശനം.ചോഴിയക്കാട്ടെ വീട്ടില്‍ 3.30 ന് സംസ്കാരം.