കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ 30 വയസ്സ് ഉള്ള യുവതിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കിഡ്‌നി സംബന്ധമായ ചികിത്സാര്‍ത്ഥം മെയ് 6 ന് കേരളത്തില്‍ റോഡ് മാര്‍ഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു.
• ഇന്ന് (8/5/20) 361 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതില്‍ 10 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 810 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
• ഇതര സംസ്ഥനങ്ങളില്‍ നിന്നും ഇത് വരെ റോഡ് മാര്‍ഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതില്‍ റെഡ് സോണ്‍ മേഖലയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്.സി എം.എസ് ഹോസ്റ്റല്‍, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകള്‍, എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി.
• ജില്ലയിലെ കോവിഡ് കെയര്‍ സെന്റെറുകളായ ഗവണ്മെന്റ് ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റല്‍ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റല്‍ ,മുട്ടം സ്സിഎംസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
• ഇന്ന് 10 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 6
? സ്വകാര്യ ആശുപത്രികള്‍ – 4
• ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 10 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ് – 3
? ആലുവ ജില്ലാ ആശുപത്രി – 1
? സ്വകാര്യ ആശുപത്രി – 6
• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17 ആണ്
? കളമശ്ശേരി മെഡിക്കല്‍ കോളേജ് – 7
? കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
? സ്വകാര്യ ആശുപത്രികള്‍ – 9
• ഇന്ന് ജില്ലയില്‍ നിന്നും 55 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 41 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 54 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.
•
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ (7/5/2017) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, എയര്‍പോര്‍ട്ട് ഡ്യൂട്ടിക്ക് നിയോഗിച്ച ഡോക്ടര്‍മാര്‍ എന്നിവര്‍ക്കായി വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ , ശാസ്ത്രീയമായ രീതിയിലുള്ള കൈകഴുകല്‍ എന്നിവയെക്കുറിച്ചും, രാമമംഗലം ,വടവുകോട്,മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍,, പട്ടിമറ്റം, കടയിരിപ്പ്, കുമാരപുരം എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും, അങ്കമാലി, കുമ്പളങ്ങി,വെങ്ങോല,രായമംഗലം എന്നിവിടങ്ങളില്‍ ഒ പി കളില്‍ പൊതുജനങ്ങള്‍ക്കായും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
• ഇന്ന് 878 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 303 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാസ് ലഭിച്ചു വരുന്നവര്‍ ചെക്ക്‌പോസ്റ്റുകളിലുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിനെകുറിച്ചും, കോവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ അറിയുന്നതിനും കേരളത്തിലെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയുന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശ്ശങ്ങളെക്കുറിച്ച് അറിയുവാനുമായിരുന്നു കൂടുതല്‍ പേരും വിളിച്ചത്.
• വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്ന് 4290 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 92 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 116 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 65 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.
• ഇന്ന് ജില്ലയില്‍ 93 കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 72 എണ്ണം പഞ്ചായത്തുകളിലും, 21 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങള്‍ വഴി 4530 പേര്‍ക്ക് ഫുഡ് കിറ്റുകള്‍ നല്‍കി. ഇതില്‍ 486 പേര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 134 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ഇത് കൂടാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച 24 പേര്‍ക്കും ഇത്തരത്തില്‍ കൗണ്‍സലിംഗ് നല്‍കി.
• ഐ.എം.എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 10 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു.
• വീടുകളില്‍ നിരീക്ഷണത്തിലുള്ള 10 ഗര്‍ഭിണികളുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യപ്രവത്തകര്‍ ഫോണ്‍ വഴി ശേഖരിച്ചു. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
• ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ സ്‌ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്ന് 23 സ്ഥാപനങ്ങള്‍ പരിശോധിച്ചു.
• കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 161 ജീവനക്കാരെയും 205 യാത്ക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല.
• ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ 18 ഹൌസ് സര്‍ജന്മാരെ നിയോഗിച്ചിട്ടുണ്ട്.
• മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്