ഭോപ്പാൽ:മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച ദാട്യ ജില്ലയിലെ സന്ദർശനത്തിനിടെയാണ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര വെള്ളക്കെട്ടിൽ കുടുങ്ങിയത്. പ്രളയക്കെടുതി വിലയിരുത്താനാണ് മന്ത്രി ദാട്യയിൽ എത്തിയത്.
ദുരന്തനിവാരണ സേന അംഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കുമൊപ്പം ബോട്ടിൽ പ്രളയബാധിത പ്രദേശത്തുകൂടെ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തിൽ വീടിന്റെ ടെറസിൽ കുടുങ്ങിപ്പോയ 9 അംഗസംഘത്തെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ടിൽ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ശക്തമായ കാറ്റിൽ മരം വീണ് ബോട്ടിന്റെ എഞ്ചിൻ തകരുകയായിരുന്നു.
മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ ഒൻപത് പേരേയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
#Datia विधानसभा क्षेत्र के कोटरा गांव में 9 लोगों के सिंध नदी की बाढ़ में फंसे होने की सूचना मिलते ही तत्काल बोट से मौके पर पहुंचा। यहां बाढ़ का पानी लोगों के घरों में दूसरी मंजिल तक पहुंच गया था। बाढ़ में फंसे लोगों को तत्काल वायुसेना के हेलिकॉप्टर से रेस्क्यू कराया। pic.twitter.com/eA4HQFnGO5
— Dr Narottam Mishra (@drnarottammisra) August 4, 2021