28.7 C
Kottayam
Saturday, September 28, 2024

നീ നോര്‍ത്ത് സിനിമയില്‍ എന്താണ് ചെയ്യുന്നത് എന്നാണ് അന്ന് ചോദിച്ചത്, തെലുങ്കിലേയ്ക്ക് എത്താന്‍ കാരണം അനുഷ്‌ക ഷെട്ടിയുടെ വാക്കുകള്‍

Must read

ഹൈദരാബാദ്:വെങ്കട് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ബോജ്പൂരി നടി പഖി ഹെജ്ഡെ. ഇപ്പോഴിതാ അനുഷ്‌ക ഷെട്ടിയുടെ വാക്കുകളാണ് തന്നെ തെലുങ്ക് സിനിമാ ലോകത്ത് എത്തിച്ചത് എന്ന് പറയുകയാണ് പഖി. ഹൈദരബാദില്‍ വച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് അനുഷ്‌ക ഷെട്ടിയും പഖിയും കണ്ടു മുട്ടിയത്.

‘ഞാനും അനുഷ്‌കയും കര്‍ണാടകയിലെ ഒരേ സ്ഥലത്താണ്. അന്ന് ചടങ്ങിനിടെ അനുഷ്‌ക എന്നെ നോക്കി ചോദിച്ചു, നീ നോര്‍ത്ത് സിനിമയില്‍ എന്താണ് ചെയ്യുന്നത്. നീ സൗത്ത് ഇന്ത്യന്‍ സിനിമകളാണ് ചെയ്യേണ്ടത് എന്ന്. അന്ന് അനുഷ്‌ക പറഞ്ഞത് എല്ലാം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തീര്‍ച്ചയായും തെലുങ്ക് സിനിമയില്‍ അഭിനയിക്കും എന്ന് പഖി പറയുന്നു.

അനുഷ്‌കയുടെ വാക്ക് കേട്ട് തെലുങ്ക് സിനിമയിലേയ്ക്ക് കടന്ന പഖി ഹെഗ്ഡെ പേരും മാറ്റി. പ്രിയ യു ഹെഗ്ഡെ എന്നാണ് പുതിയ പേര്. തെലുങ്ക് ഓഡിയന്‍സിന് പെട്ടന്ന് ബന്ധപ്പെടുത്താന്‍ പറ്റുന്ന പേരാണ് പ്രിയ എന്ന് എന്റെ നിര്‍മാതാവ് പറഞ്ഞു. മാത്രമല്ല പേര് എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

എന്നെ നല്ല രീതിയില്‍ തെലുങ്ക് സിനിമയില്‍ അഭിമുഖം ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങളില്‍ ഞാന്‍ സന്തുഷ്ടയാണ്. വളരെ മികച്ച സ്വാഗതമാണ് എനിക്ക് തെലുങ്ക് സിനിമാ ലോകത്തും നിന്നും കിട്ടിയതും. ആദ്യ ചിത്രത്തില്‍ തന്നെ നല്ല കഥാപാത്രത്തെയാണ് ലഭിച്ചത് എന്ന സന്തോഷവും പഖി പങ്കുവച്ചു.

കഥാപാത്രത്തിന് വേണ്ടി കുങ് ഫു പരിശീലനം നേടിയിട്ടണ്ടത്രെ. കൂടാതെ ചിത്രത്തില്‍ പഖിയുടെ ബൈക്ക് റൈഡും ഉണ്ട്. ഭാഷ അറിയാതെ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബദ്ധിമുട്ടുള്ള കാര്യമാണ്. അര്‍ത്ഥം അറിയാത്ത സംഭാഷണം പറയാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ തെലുങ്ക് പഠിയ്ക്കുന്ന തിരക്കിലാണ് താന്‍ എന്ന് പഖി ഹെഗ്ഡെ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week