ഇടുക്കി:തെരഞ്ഞെടുപ്പ് വീഴ്ചയിൽ ദേവികുളം മുൻ എംഎൽഎ, എസ് രാജേന്ദ്രനെതിരെ സിപിഎം പാർട്ടിതല അന്വേഷണം. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, വി എൻ മോഹനൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു.
ദേവികുളം എംഎൽഎയായ എ രാജയെ തോൽപിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ മുൻ എംഎൽഎ കൂടിയായ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. സ്ഥാനാർത്ഥി ആകാൻ എ രാജക്ക് എതിരെ കുപ്രചാരണങ്ങൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാര്യമായി സഹകരിച്ചില്ലെന്നും രാജേന്ദ്രനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News