പാലക്കാട്: ക്ഷേത്രത്തിനു സമീപം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ളക്സ് വച്ച് കേരളത്തിന്റെ ദൈവമെന്ന് വിശേഷിപ്പിച്ചതിനെ പരിഹസിച്ച് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. പച്ചീരി വിഷ്ണു ക്ഷേത്രത്തിന്റെ മുന്നിലാണ് മുഖ്യമന്ത്രിയുടെ ഫ്ളക്സ് വന്നത്. ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് ഫ്ളക്സിലെ വാചകം.
ഇതിലെ പരിഹസിച്ചാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്.’ ഇങ്ങനെയായിരിന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
https://www.facebook.com/vtbalram/posts/10158660190329139