25.6 C
Kottayam
Thursday, May 23, 2024

രാജ്യത്ത് കൊവിഡ് രോഗികളും മരണവും കൂടുന്നു; ഇന്നലെ 42,015 പേര്‍ക്ക് രോഗബാധ, 3,998 മരണം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടുന്നു. 24 മണിക്കൂറിനിടെ 42,015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും കൂടി. ഇന്നലെ 3998 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു മരണം. ഇന്നലെ 36,977 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി മൂന്ന് ശതമാനത്തില്‍ താഴെയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week