25.4 C
Kottayam
Sunday, October 6, 2024

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഇനി അദാനിയുടേത്,മുംബൈ വിമാനത്താവള നടത്തിപ്പ്​ ഏറ്റെടുത്ത്​ അദാനി ഗ്രൂപ്പ്​

Must read

മുംബൈ: മുംബൈ അന്തരാരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ കോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്​ഥതയിലുള്ള അദാനി എയർ​േപാർട്ട്​ ഹോൾഡിങ്​സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണ, നടത്തിപ്പ്​ കമ്പനിയായ ജി.വി.കെ ഗ്രൂപ്പിൽനിന്നാണ്​ അദാനി പോർട്ട്​ വിമാനത്താവളം ഏറ്റെടുത്തത്​.

മുംബൈ അന്താരാഷ്​ട്ര വിമാനത്താവള ബോർഡ്​ മീറ്റിങ്ങിന്​ ശേഷമായിരുന്നു ഏറ്റെടുക്കൽ. കേ​ന്ദ്രസർക്കാർ, മഹാരാഷ്​ട്ര സർക്കാർ, മഹാരാഷ്​ട്ര സിറ്റി ആൻഡ്​ ഇൻഡസ്​ട്രിയൽ ഡെവലപ്​മെന്‍റ്​ കോർപറേഷൻ (സിഡ്​കോ) എന്നിവയുടെ അനുമതികൾ ലഭിച്ചതിന്​ ശേഷമായിരുന്നു​ മിയാൽ അദാനി പോർട്ട്​ ഏറ്റെടുക്കുന്നത്​. മിയാൽ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരാകും അദാനി എയർ​േപാർട്ട്​ ഹോൾഡിങ്​സ്​​.

ഡൽഹി വിമാനത്താവളം കൂടാതെ രാജ്യത്തെ ഏറ്റവും തിര​േക്കറിയ വിമാനത്താവളങ്ങളിലൊന്നാണ്​ ഛത്രപതി ശിവാജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളം​. യാത്ര, ചരക്ക്​ ഗതാഗതത്തിലും രണ്ടാം സ്​ഥാനത്താണ്​ ഈ വിമാനത്താവളം. മുൻ വർഷത്തെ അപേക്ഷിച്ച്​ യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ്​ ലക്ഷ്യമിടുന്നതെന്ന്​ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
മുംബൈ വിമാനത്താവളം കൂടാതെ ജയ്​പൂർ, അഹ്​മദാബാദ്, ഗുവാഹതി, ലഖ്​നോ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വർഷത്തേക്കാണ്​ നടത്തിപ്പ്​ ചുമതല.

74 ശതമാനം ഓഹരികളാണ്​ അദാനി ഗ്രൂപ്പ്​ കൈക്കലാക്കിയത്​. 50.5ശതമാനം ഓഹരികൾ ജി.വി.കെ ഗ്രൂപ്പിൽനിന്നും 23.5 ശതമാനം ഒാഹരികൾ വി​േദശകമ്പനികളായ എയർപോർട്ട്​സ്​ കമ്പനി സൗത്ത്​ ആഫ്രിക്ക, ബിഡ്​വെസ്റ്റ്​ ഗ്രൂപ്പ്​ എന്നിവയിൽനിന്നുമാണ്​ വാങ്ങിയത്​.

‘ലോകോത്തരമായ മുംബൈ അന്തരാഷ്​ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ഏറ്റെടുക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മുംബൈക്ക്​ അഭിമാനിക്കാനാകുമെന്ന്​ ഞങ്ങൾ വാഗ്​ദാനം ചെയ്യുന്നു. ബിസിനസ്​, വിനോദം, വിശ്രമം എന്നിവ ഉൾപ്പെടുത്തി അദാനി ഗ്രൂപ്പ്​ ഒരു ഇക്കോസിസ്റ്റം നിർമിക്കും. പ്രാദേശികമായി ആയിരക്കണക്കിന്​ തൊഴിലുകൾ നൽകും’ -അദാനി ഗ്രൂപ്പ്​ ട്വീറ്റ്​ ചെയ്​തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week