28.7 C
Kottayam
Saturday, September 28, 2024

വീട്ടുകാരെ ഉപേക്ഷിച്ച് പ്രണയിച്ചയാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം, ഭര്‍ത്താവില്‍ നിന്നു നേരിടേണ്ടി വന്നത് ക്രൂരപീഡനം; ജീവനൊടുക്കി യുവതി

Must read

ലക്നൗ: വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ മതം മാറിയ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. കിര്‍തി ജെയിന്‍ എന്ന യുവതിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.

3 വര്‍ഷം മുന്‍പാണ് ജൈനമതക്കാരിയായ കിര്‍തി ജെയിന്‍ എന്ന 18 കാരി വീട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെ വസീം ഖുറേഷി എന്ന യുവാവിനൊപ്പം ഒളിച്ചോടിപ്പോയത്. ദരിദ്ര കുടുംബത്തില്‍പ്പെട്ട ഖുറേഷി, കിര്‍തി ഗുനയിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളതാന്നായിരുന്നു കരുതിയിരുന്നത്.

അതുകൊണ്ടാണ് കിര്‍തിയെ വിവാഹം കഴിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ സാമ്പത്തിലായിരുന്നു നോട്ടം. കിര്‍തിയെ വസീം ഒളിവില്‍ പാര്‍പ്പിച്ചെങ്കിലും കുടുംബക്കാര്‍ കണ്ടെത്തുകയും ലൗജിഹാദിനെ കുറിച്ച് പറയുകയും ചെയ്തു.

എന്നാല്‍ വസീമുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കിര്‍തി തയ്യാറായില്ല. തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും വസീമിനെ അറിയില്ലെന്നായിരുന്നു കിര്‍തി വീട്ടുകാരോട് പറഞ്ഞത്. ജൈന ആചാരങ്ങള്‍ക്കനുസൃതമായി, മാംസാഹാരം ഉപേക്ഷിക്കാമെന്ന് വസീം പറഞ്ഞുവെന്നും കിര്‍തി അവകാശപ്പെട്ടിരുന്നു.

തന്റെ പേരോ ജീവിതശൈലിയോ മാറ്റേണ്ടതില്ലെന്ന് വസീം തന്നോട് വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം മാറി. വസീം അധികം വൈകാതെ തന്നെ കിര്‍തിയെ മതം മാറ്റുകയും സൈനബ എന്ന് പേര് മാറ്റുകയും ചെയ്തു.

ഏറെ ദരിദ്രത്തിലായിരുന്ന വസീമിന്റെ കുടുംബത്തിന് കിര്‍തിയുടെ പ്രസവ ചിലവുകള്‍ പോലും താങ്ങാനായില്ല. അതിനായി 2 ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബമാണ് നല്‍കിയത്. ഇതോടെ പിന്നീട് എപ്പോഴും കിര്‍തിയെ കൊണ്ട് വസീം കുടുംബത്തോട് പണം ആവശ്യപ്പെടുമായിരുന്നു.

ഇതിലേറെയും ആഡംബര ജീവിതത്തിനായിരുന്നു. പണം കിട്ടാതെ വന്നതോടെ യുവതിയെ മര്‍ദിക്കാറുമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതില്‍ മനംമടുത്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week