25.5 C
Kottayam
Monday, September 30, 2024

ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവർ ധരിക്കട്ടെ, ഇഷ്ടമല്ലാത്തവരെ വിമര്‍ശിക്കുന്നതെന്തിന്? നിലപാട് പ്രഖ്യാപിച്ച് നടി

Must read

കൊച്ചി:സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച്‌ തുറന്നെഴുതിയിരിക്കുകയാണ് പ്രശസ്ത മറാഠി നടി ഹേമാംഗി കവി.സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മറാഠി നടി കൂടിയായ ഹേമാംഗി സത്രീകള്‍ നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചാണ് കുറിപ്പ് പങ്കുവെച്ചത്. നിരവധി ട്രോളുകള്‍ ആണ് നേരത്തെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

ഫെയ്‌സ്ബുക്കില്‍ താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നതിങ്ങനെ, ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ വിമര്‍ശിക്കുന്നത്.

എന്തിനാണ് അത് അടിച്ചേല്‍പ്പിക്കുന്നത്. പല പെണ്‍കുട്ടികളും മുലക്കണ്ണ് കാണാതിരിക്കാന്‍ രണ്ട് ബ്രാ ധരിക്കാറുണ്ട്, ടിഷ്യൂ പേപ്പര്‍ വച്ച്‌ മറയ്ക്കുകയോ നിപ്പിള്‍ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും എന്തിനാണ് ഇത്രയേറെ?

ബ്രാ ധരിക്കുന്നത് പല സ്ത്രീകള്‍ക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവര്‍ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്ബോള്‍ നിങ്ങള്‍ക്ക് സഹതാപം തോന്നും. പുറത്തുള്ളവരെ മാറ്റിനിര്‍ത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛന്‍ നിങ്ങളെ ചെറുപ്പത്തില്‍ പൂണ്ണനഗ്‌നരായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്ബോള്‍ നിങ്ങളുടെ അവയവങ്ങള്‍ അവര്‍ക്ക് മുന്നില്‍ മറയ്ക്കുന്നത്. നിങ്ങളുടെ അവയവങ്ങള്‍ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമല്ലേ?

എന്റെ വീട്ടില്‍ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടില്‍ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്ബോള്‍ അവര്‍ക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല. പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉള്‍ക്കൊള്ളേണ്ടത് സ്ത്രീകള്‍ തന്നെയാണ് എന്ന് ഹേമാംഗി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week