കോഴിക്കോട്: കേരളത്തില്‍ മദ്യനിരോധനം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മദ്യപിച്ചെത്തിയ പിതാവ് ഏഴുവയസുകാരിയായ മകളെ മര്‍ദ്ദിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് പണ്ഡിറ്റ് ആഹ്വാനം ചെയ്യുന്നു.
ആലപ്പുഴയില്‍ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പണ്ഡിറ്റ്.
മുമ്പ് ലക്ഷദ്വീപില്‍ മദ്യം വിളമ്പുന്നതിനെതിരെ കേരളത്തിലുള്ളവര്‍ ഉള്‍പ്പടെ പ്രതിഷേധിച്ചതോടെ കേരളത്തിലെ മദ്യമൊഴുക്കിന് എതിരേയും പ്രതികരിക്കണമെന്ന് പണ്ഡിറ്റ് സാംസ്‌കാരിക നാകന്മാരോട് ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ മദ്യമൊഴുക്കി ലക്ഷദ്വീപില്‍ മദ്യ നിരോധനം വാദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആയിരുന്നു പണ്ഡിറ്റിന്റെ വിമര്‍ശനം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കേരളത്തില്‍ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം .
ആലപ്പുഴയില്‍ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമര്‍ദ്ദനം; ഏഴ് വയസ്സുകാരി ഗുരുതരാവസ്ഥയില്‍.. മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
എത്രയോ കുടുംബങ്ങള്‍ മദ്യം കാരണം തകരുന്നു.