തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ദിവസങ്ങളായി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
ടിപിആര്‍ 15 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ സമിതി ഇക്കാര്യം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.നിലവില്‍ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നത്.അതേസമയം ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴാതെ നില്‍ക്കുന്നത് ആശങ്കയാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ സംസ്ഥാനത്ത് ചിലയിടത്ത് ഡല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചതും ആശങ്കയിടയാക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഡെല്‍റ്റപ്ലസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.