25.8 C
Kottayam
Wednesday, October 2, 2024

സംസ്ഥാനത്ത് ഇന്നു നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറയ്ക്കുന്നതിന്റെ ഭാഗമായി ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കും. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.

ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, െറസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.

ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകളും ഉണ്ടാകും. ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week