25.1 C
Kottayam
Thursday, May 16, 2024

ആലപ്പുഴയില്‍ 19 വയസുകാരി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

Must read

ആലപ്പുഴ: വള്ളിക്കുന്നത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം.

വീടിനുള്ളിലെ കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ വള്ളിക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week