25.5 C
Kottayam
Monday, September 30, 2024

മടങ്ങി വരാൻ 3.8 ലക്ഷം പ്രവാസികൾ, നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ പുരോഗമിയ്ക്കുന്നു

Must read

തിരുവനന്തപുരം:കോവിഡ് ലോക്ഡൗ ണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽനിന്നായി 379672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നായി 120887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് രജിസ്റ്റർ ചെയ്തത്.

മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് ഇന്നു വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ. മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ,സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്

മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 28017
കൊല്ലം 27492
പത്തനംതിട്ട 15298
കോട്ടയം 14726
ആലപ്പുഴ 18908
എറണാകുളം 22086
ഇടുക്കി 4220
തൃശ്ശൂർ 47963
പാലക്കാട് 25158
മലപ്പുറം 63839
കോഴിക്കോട് 47076
വയനാട് 5334
കണ്ണൂർ 42754
കാസർഗോഡ് 18624

ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 6475
കൊല്ലം 6726
പത്തനംതിട്ട 6917
കോട്ടയം 8567
ആലപ്പുഴ 7433
എറണാകുളം 9451
ഇടുക്കി 4287
തൃശ്ശൂർ 11327
പാലക്കാട് 11682
മലപ്പുറം 14407
കോഴിക്കോട് 10880
വയനാട് 4201
കണ്ണൂർ 15179
കാസർഗോഡ് 4617

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week