കൊവിഡ് മഹാമാരി കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നിരവധി സന്നദ്ധ സംഘനകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന് ഇറങ്ങിയ ഡിവൈഎഫ്ഐയ്ക്കൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
നല്ല പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയര്‍ത്തുന്ന ആശയത്തിന്റെ പേരാണ് ഡിവൈഎഫ്ഐ എന്ന് പറഞ്ഞ അരുണ്‍, ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന എല്ലാ സംഘടങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നാടിനൊപ്പം Dyfi…
കഴിഞ്ഞ ഒരു മാസക്കാലമായി വിശക്കുന്നവര്‍ക്ക് ഭക്ഷണവും ആവശ്യക്കാര്‍ക്ക് മരുന്നും അശരണര്‍ക്കു താമസവും ഒറ്റപെട്ടവര്‍ക്കു കൂട്ടുമായി ഒരുപറ്റം ചെറുപ്പക്കാര്‍ വാഴക്കാല പടമുകളില്‍ അഹോരാത്രം ജീവിക്കുന്നു.. അവര്‍ക്കൊപ്പം കുറച്ച്‌നേരം ഞാനും Dyfi പ്രവര്‍ത്തകന്‍ ആയിരുന്നതിനാലാവാം അവരുടെ ആവേശവും ഊര്‍ജ്ജവും ഒട്ടും ചോരാതെ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു നന്ദി ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുയുര്‍ത്തുന്ന ആശയത്തിന്റെ പേര് തന്നെയാണ് Dyfi..-
ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയവും അല്ലാത്തതുമായ സംഘടങ്ങള്‍ക്കു അവരുടെ പ്രവര്‍ത്തകര്‍ക്ക് ഒരായിരം സല്യൂട്ട്… സംഘടനകളൂടെ പേരുകളിലെ മാറ്റമുണ്ടാകു മനസ്സിലെ നന്മ നിങ്ങളിലൊക്കെ ഒന്നുതന്നെയാണ് ????