കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് ഇന്നു കുറഞ്ഞത്. പവന് വില 36,600 രൂപ. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 ആയി.
കഴിഞ്ഞ ദിവസം കുറഞ്ഞ വില ഇന്നലെ ഉയര്‍ന്നിരുന്നു. പവന് 240 രൂപയാണ് ഇന്നലെ കൂടിയത്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
യുഎസ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലില്‍ ആണെന്നും ഇതു സ്വര്‍ണത്തെ സ്വാധീനിക്കുമെന്നുമാണ് വിപിണി വിദഗ്ധര്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News