25.1 C
Kottayam
Sunday, October 6, 2024

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി

Must read

പാട്ന: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിയെ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിയുമായി എത്തിയത്.

കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച് മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാര്‍ഥി, അധ്യാപികയുടെ ദേസ്രാജ് കോളനിയിലുള്ള വീട്ടിലേക്ക് പോയിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ദിവസവും നാല് മണിക്കൂറോളം ട്യൂഷനെടുത്തിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

വൈകിട്ടായിട്ടും കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭയന്ന വീട്ടുകാര്‍ അധ്യാപികയുടെ വീട്ടിലെത്തുകയായിരുന്നു. മുപ്പതുകളോടടുപ്പിച്ച് പ്രായമുള്ള അധ്യാപിക, വിവാഹമോചിതയായ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ തിരക്കി എത്തിയിട്ടും പ്രതികരിക്കാന്‍ അധ്യാപികയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ മകളെയും കാണാനില്ലെന്ന വിവരം അധ്യാപികയുടെ പിതാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി ഫോര്‍ട്ട് പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിനാണ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിച്ചോടിപ്പോയവര്‍ അവരവരുടെ വീടുകളില്‍ നിന്നു വിലപ്പെട്ട ഒന്നും കൊണ്ടു പോയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

അധ്യാപികയുടെ വിരലില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ മോതിരം മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്ന ഏക വിലപിടിപ്പുള്ള വസ്തു. പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കാണാതായത് മുതല്‍ രണ്ടു പേരുടെയും ഫോണുകളും ഓഫായിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റാണ പ്രതാപ് അറിയിച്ചു. എന്തെങ്കിലും സൂചന ലഭിച്ചാല്‍ തുടര്‍ നടപടിളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week