25.4 C
Kottayam
Sunday, October 6, 2024

തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി,ആശങ്കയിൽ കോയമ്പത്തൂർ

Must read

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി.നിലവിലുള്ള കർശന നിയന്ത്രണങ്ങൾ ജൂൺ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും.

ആവശ്യവസ്തുക്കൾ ആളുകൾക്ക് ഫോണിലൂടെ ഓർഡർ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം.

ലോക്ഡൗൺ കാലത്ത് ജനങ്ങൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ ജൂൺ മാസത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റിൽ ഉണ്ടാവുക. ലോക്ഡൗണുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ ഒരു ​ന​ഗരം കൊവിഡ് കണക്കിൽ ചെന്നൈയെ മറികടക്കുന്നത്. നിരവധി മലയാളികൾ കോയമ്പത്തൂരിൽ ജോലി ചെയ്യുന്നത് കേരളത്തിലും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മലയാളികൾ ജോലി ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളാണ്.‌

ചെന്നൈയിൽ ഇന്നലെ 2,779 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കോയമ്പത്തൂരിൽ 4,734 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മേഖലയിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ കൊവിഡ് ക്ലസ്റ്ററുകളായി മാറുകയാണ്. നിലവിൽ രോ​ഗികളാകുന്നവരിൽ ഏറെയും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്. ലോക്ക് ഡൗണിൽ ഇളവുകൾ വരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം, കോയമ്പത്തൂർ, തിരുപ്പൂർ അടക്കമുള്ള പടിഞ്ഞാറൻ ജില്ലകളിൽ ഇളവുകൾ നൽകാതെ കർശന നടപടികൾ സ്വീകരിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനമെന്നാണ് സൂചനകൾ.

രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,86,364 ആയി കുറഞ്ഞു. 40 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,75,55,457 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3660 ആണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,18,895 ആയി. 23,43,152 സജീവകേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്ത് ഇതുവരെ 20,50,20,660 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Central Health Ministry) വ്യക്തമാക്കി. വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരുക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 ലക്ഷം ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കായി സൗജന്യമായി നല്‍കുക. നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളത്.

കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ (Vaccine) 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്. അതേസമയം 18-45 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷനും പ്രതിസന്ധിയിലാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലാത്തതിനാൽ പലയിടങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കാനാവാത്ത പ്രതിസന്ധിയിലാണ് ആരോഗ്യ പ്രവർത്തകർ.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ജൂൺ 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 29ന് പുറപ്പെടുവിച്ച് മാർ​ഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, താൽകാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വഴി രാജ്യത്തുടനീളം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല ഉത്തരവിൽ പറയുന്നു.

പുതിയ ഉത്തരവിൽ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രികളുടെ വിനിയോ​ഗം 60 ശതമാനത്തിനോ മുകളിൽ ഉള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

Popular this week