ആലപ്പുഴ: ആലപ്പുഴ ജില്ലയിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. 72 കാരനായ പത്തിയൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുമാസം മുമ്പ് കൊവിഡ് ഭേദമായ ആളാണ്.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ കൂടുന്ന സാഹചര്യത്തില്‍ ആംഫോട്ടേറിസിന്‍ ബി മരുന്ന് പരമാവധി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മരുന്നിന്റെ ആഭ്യന്തര ഉത്പാദനം കൂട്ടാന്‍ അഞ്ച് കമ്പനികള്‍ക്ക് ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് കോഴിക്കോട് എത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ മരുന്നില്ലാത്ത അവസ്ഥയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയില്‍ ഉള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 18 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരമാവധി സംഭരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോകത്തെവിടെ നിന്നും മരുന്ന് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ആംഫോടെറിസിന്‍ ബിയുടെ ലഭ്യത കൂട്ടാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നേരത്തെ 5 കമ്പനികൾക്ക് മരുന്ന് ഉത്പാദിപ്പിക്കാൻ അനുമതി നൽകിയിരുന്നുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.