കോട്ടയം: കേരള ജനപക്ഷം ചെയര്‍മാനായി പിസി ജോര്‍ജിനെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ശക്തമായി പ്രതികരിക്കുന്ന പ്രവര്‍ത്തകരുള്ള പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത് മുന്നോട്ടു പോകുമെന്നും പിസി ജോര്‍ജ് പറഞ്ഞു. വര്‍ഗീയശക്തികള്‍ക്ക് അടിമപ്പെടാതെ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
2019ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച കേരള ജനപക്ഷം പാര്‍ട്ടിയില്‍ സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിസി ജോര്‍ജ് അംഗമല്ലാരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഇ കെ ഹസ്സന്‍കുട്ടിയായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍.
ഇ.കെ ഹസ്സന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങളായ ജോസ് കോലടി, അഡ്വ.ജോര്‍ജ് ജോസഫ്, പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, പ്രൊഫ. ജോസഫ് റ്റി ജോസ്, സെബി പറമുണ്ട, അഡ്വ. ഷൈജോ ഹസ്സന്‍, കെ എഫ് കുര്യന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, അഡ്വ. സുബീഷ് ശങ്കര്‍, മാത്യു കൊട്ടാരം, ജോസ് ഫ്രാന്‍സിസ്, പി വി വര്‍ഗീസ്, സച്ചിന്‍ ജെയിംസ്, സജി എസ് തെക്കേല്‍, നസീര്‍ വയലുംതലക്കല്‍, റെനീഷ് ചൂണ്ടച്ചേരി, ഇന്ദിരാ ശിവദാസ്, ഇ എം മധു, നിവിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.