24.4 C
Kottayam
Sunday, September 29, 2024

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

Must read

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഹാജരാകാൻ കഴിയില്ലെന്ന വിവരം ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു.
കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറിൽനിന്ന് മൂന്നരക്കോടി കവർന്ന സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളോട് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു.

ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിക്കും ആണ് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്.

ചോദ്യം ചെയ്യലിന് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താൻ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചത്.

ബി.ജെ.പി.യുടെ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കൾക്ക് നോട്ടീസ് അയച്ചത്.

കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു’ഇക്കാര്യത്തിൽ ബി.ജെ.പി ഒരുതരത്തിലുള്ള നിലപാടും പറയാനില്ല. ദേർ ഈസ്​ നത്തിങ്​ ടു ഡു വിത്ത്​ ബി.ജെ.പി’ -വെർച്വൽ വാർത്താസ​േമ്മളനത്തിൽ കുഴൽപണം സംബന്ധിച്ച ചോദ്യത്തിനുള്ള​ മറുപടിയായി സുരേന്ദ്രൻ വ്യക്​തമാക്കി.കുഴല്‍പ്പണക്കേസിൽ പൊലീസ്​ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്​. ചില പ്രതികളെ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ചിലരെ അറസ്റ്റ്​ ചെയ്യാനുണ്ടെന്നും അറിയുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ്​ ഫണ്ട്​ പൂർണമായും ഡിജിറ്റലായാണ്​ ചെലവഴിച്ചത്​. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണച്ചെലവിന് പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗംവഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ല. മറ്റു പാർട്ടികൾ എങ്ങനെയാണ്​ പണം ചെലവാക്കിയത്​ എന്ന്​ വ്യക്​തമാക്കണം -അദ്ദേഹം പറഞ്ഞു.

കുഴൽപ്പണ കേസിൽ അന്വേഷണം ബി.ജെ.പിയെ കേന്ദ്രീകരിച്ചാണെന്ന്​ പൊലീസ്​ അധികൃതർ സൂചന നൽകുന്ന​തായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അപകീർത്തി പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.
അതേസമയം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ചെ​ല​വി​നെ​ത്തി​ച്ച ദേ​ശീ​യ പാ​ർ​ട്ടി​യു​ടെ മൂ​ന്ന​ര​ക്കോ​ടി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചതായി അ​ന്വേ​ഷ​ണ സം​ഘം സൂചന നൽകിയിരുന്നു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​ഖ്യ​പ്ര​തി, ക്വ​ട്ടേ​ഷ​ൻ എ​ടു​ത്ത ക​ണ്ണൂ​ർ സ്വ​ദേ​ശി എ​ന്നി​വ​ർ കൂ​ടി പി​ടി​യി​ലാ​യാ​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ്​ അറിയുന്നത്​.

പ​ണം ന​ഷ്​​ട​പ്പെ​ട്ട​താ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ധ​ർ​മ​രാ​ജാണ്​ പ​രാ​തി ന​ൽ​കി​യത്​. ര​ണ്ട് കാ​റു​ക​ളി​ലാ​ണ് സം​ഘം പു​റ​പ്പെ​ട്ട​ത്. വ​ഴി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന​യോ, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യോ ഉ​ണ്ടോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കാ​നാ​യി പൈ​ല​റ്റ് വാ​ഹ​ന​വും അ​തി​ന് പി​ന്നി​ൽ പ​ണ​മ​ട​ങ്ങി​യ കാ​റു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​വും കാ​ർ ത​ട്ടി​യെ​ടു​ത്ത വി​വ​ര​വും കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ആ​ണ് ധ​ർ​മ​രാ​ജി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. പി​ന്നീ​ട് ഇ​ക്കാ​ര്യ​മ​റി​യി​ക്കാ​ൻ ആ​ദ്യം വി​ളി​ച്ച​ത് തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന നേ​താ​വി​നെ​യാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം ത​വ​ണ ഈ ​ന​മ്പ​റി​ലേ​ക്ക് വി​ളി പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഇ​തി​നി​ടെ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ആ​രോ​പ​ണ വി​ധേ​യ​നാ​യ ജി​ല്ല നേ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ ക​ണ്ണൂ​രി​ലെ​ത്തി പി​ടി​കി​ട്ടാ​നു​ള്ള മു​ഖ്യ​പ്ര​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന നേ​താ​വി​െൻറ അ​റി​വോ​ടെ​യാ​ണ്​ ഈ ​യാ​ത്ര​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു.

സം​ഭ​വ​ത്തി​െൻറ ത​ലേ​ന്ന്​​ ഏ​പ്രി​ൽ ര​ണ്ടി​ന് രാ​ത്രി ഏ​റെ വൈ​കി​യും സം​ഘ​ത്തി​ലെ ആ​രോ​പ​ണ വി​ധേ​യ​രു​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ തൃ​ശൂ​രി​ൽ ചി​ല​വ​ഴി​ച്ച​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യെ നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ട​ന​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി. മു​ൻ ഡി.​ജി.​പി​യോ​ടും ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ടു​മാ​ണ് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വീ​സി​ൽ ഇ​ല്ലെ​ങ്കി​ലും ഇ​രു​വ​ർ​ക്കും പൊ​ലീ​സി​ൽ ഇ​പ്പോ​ഴും വ​ലി​യ സ്വാ​ധീ​ന​മു​ള്ള​തി​നാ​ലാ​ണ് ഇ​രു​വ​രെ​യും അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കാ​ൻ കാ​ര​ണം.

പ​ണം കൊ​ണ്ടു​വ​ന്ന​ത്​ ഏ​ത്​ പാ​ർ​ട്ടി​ക്ക്​ വേ​ണ്ടി​യാ​ണെ​ന്ന്​ ​െപാ​ലീ​സി​ന്​ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ഇന്നലെ വ്യക്​തമാക്കിയിരുന്നു. ത​ട്ടി​യെ​ടു​ത്ത പ​ണം ബി.​ജെ.​പി​ക്കു​ള്ള​താ​യി​രു​െ​ന്ന​ന്ന്​ സി.​പി.​എം ആ​രോ​പി​ച്ച​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ഡി.​ജി.​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലോ എ​ഫ്.​െ​എ.​ആ​റി​ലോ ഒ​രു പാ​ർ​ട്ടി​യു​ടെ​യും പേ​ര്​ പ​റ​യാ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

എ​ങ്ങ​നെ വ​ന്ന പ​ണ​മാ​ണ്​ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ന്​ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ണ്ട്​. ആ ​വി​വ​ര​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​െ​ത​ന്ന്​ ത​നി​ക്ക​റി​യി​ല്ല. നി​ഷ്​​ക​ള​ങ്ക​മാ​യി പ​റ​ഞ്ഞ​താ​ണോ എ​ന്നും അ​റി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ന​ല്ല ​രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week