തിരുവനന്തപുരം:രണ്ടാം എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് രാഗേഷ്. ദേശീയ തലത്തിൽ നടന്ന കർഷക സമരത്തിൽ സജ്ജീവ സാന്നിധ്യമായിരുന്നു രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടർന്നേക്കുമെന്നാണ് വിവരം.
പുതുമുഖങ്ങളുടെ ഒരു നീണ്ട നിരയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റേത്. മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് ചടങ്ങ്. കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News