തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റിലും കനത്തമഴയിലും കേരള ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ നഷ്ടം 53 കോടി രൂപ. പ്രാഥമിക കണക്കുകള്‍ അനുസരിച്ചാണ് 53 കോടി രൂപ. അന്തിമ കണക്കില്‍ നഷ്ടം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
കേരളത്താകമാനം 40, 01 ,394 കണക്ഷന്‍സ് തകരാറിലായി. 23,953 വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. 6013 പോസ്റ്റ് തകര്‍ന്നു (ഹൈടെന്‍ഷന്‍ പോസ്റ്റ്-648, ലോടെന്‍ഷന്‍-20287). 20,935 സ്ഥലത്താണ് വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണത്.
ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ ജില്ലകള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ്. കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കണക്ഷനും ട്രാന്‍സ്‌ഫോര്‍മറുകളും നശിച്ചത്. ഇവിടെ 7,40,022 കണക്ഷനും 4221 ട്രാന്‍സ്‌ഫോര്‍മറും നശിച്ചു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 6,50,013, 3469, ആലപ്പുഴ 6,01,641, 3686, കാസര്‍കോട് 5,51,404, 3226. ഏറ്റവും കൂടുതല്‍ ലോടെന്‍ഷന്‍ പോസ്റ്റുകള്‍ തകര്‍ന്നത് തിരുവനന്തപുരത്ത്-883. ആലപ്പുഴ 716, കൊല്ലം 667.