24.6 C
Kottayam
Monday, October 7, 2024

അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച യുവാവ് കള്ളനോട്ട് കേസുകളിലും പ്രതി,വീട്ടില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ട്

Must read

കട്ടപ്പന: അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച യുവാവ് കള്ളനോട്ട് കേസുകളിലും പ്രതി. വീട്ടില്‍ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ട് ശേഖരം. രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേല്‍പ്പിച്ച കേസില്‍ യുവാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കള്ളനോട്ടുകളുടെ വന്‍ശേഖരം പൊലീസ് കണ്ടെത്തിയത്. പന്ത്രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കൊല്ലം അറയ്ക്കല്‍ തടിക്കാട് വരാലഴികത്ത് വീട്ടില്‍ ഹനീഫ് ഷിറോസിന്റെ (33) ഉപ്പുതറ മാട്ടുത്താവളത്തെ വീട്ടില്‍ നിന്നും വാഗമണ്ണില്‍ വാടകയ്‌ക്കെടുത്ത ഹോം സ്റ്റേയില്‍ നിന്നുമായാണ് 12,58,000 രൂപയുടെ കള്ളനോട്ടുകള്‍ ഉപ്പുതറ പൊലീസ് പിടിച്ചെടുത്തത്.

പിതാവിന്റെ മരണശേഷം കൊല്ലം തടിക്കാട് എ.കെ.എം. വി.എച്ച്.എസ്.എസിന്റെ ഉടമസ്ഥാവകാശം ഹനീഫ് ഉള്‍പ്പെട്ട ട്രസ്റ്റിനായിരുന്നു. ഉടമസ്ഥാവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ക്ക് മാനേജര്‍സ്ഥാനം നഷ്ടമായി. തുടര്‍ന്ന് ആദ്യഭാര്യയുമായി പിണങ്ങി പാലക്കാട് സ്വദേശിയായ യുവതിക്കൊപ്പം ഉപ്പുതറ മാട്ടുത്താവളത്തെത്തി സ്ഥലം വാങ്ങി താമസിച്ചു. കഴിഞ്ഞ നവംബറില്‍ യുവതിയുടെ ആദ്യ ബന്ധത്തിലുള്ള അഞ്ചരവയസുള്ള മകനെ പൊള്ളലേല്‍പ്പിച്ചത് കേസായപ്പോള്‍ മുങ്ങി. പന്നീട് യുവതിയുമായി വീണ്ടും അടുത്ത ഹനീഫ് അവരുമായി പേരൂര്‍ക്കടയിലെത്തി താമസമാരംഭിച്ചിരുന്നു. അവിടെ നിന്ന് ജോലിക്കാണെന്നു പറഞ്ഞ് ഉപ്പുതറയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വീട്ടില്‍ നിന്നു 15900 രൂപയുടെയും വാഗമണ്ണിലെ ഹോംസ്റ്റേയില്‍ നിന്നു 1242100 രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കുമളിയില്‍ വാടകയ്‌ക്കെടുത്ത ഹോം സ്റ്റേയില്‍ നിന്നു കള്ളനോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, പേപ്പറുകള്‍, മഷി എന്നിവയും കണ്ടെടുത്തു. 100, 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് നിര്‍മ്മിച്ചിരുന്നത്. നോട്ടുകള്‍ വിതരണം ചെയ്തതു സംബന്ധിച്ചും കൂട്ടുപ്രതികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓപ്പണറായി തിളങ്ങി സഞ്ജു ,ഫിനിഷറായി ഹാര്‍ദിക്! ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു....

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

Popular this week