കൊവിഡ് 19: അമേരിക്കന്‍ മലയാളികള്‍ ശ്രദ്ധിയ്ക്കുക,നോര്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. 815-595-2068 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ . ആരോഗ്യപരമായ വിഷയങ്ങള്‍, ഇമ്മിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍, വിസാ- തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാര്‍ഥികള്‍ നേരിടുന്ന ആശയക്കുഴപ്പം, പ്രായമായവര്‍ക്കു വേണ്ട സഹായങ്ങള്‍, അസുഖ ബാധിതരുടെ ആവശ്യങ്ങള്‍, സാമ്പത്തികമായ സംശയങ്ങള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ക്കായി ഈ ഹെല്‍പ് ഡെസ്‌കിനെ ബന്ധപ്പെടാം.
കോവിഡുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മലയാളികള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. നോര്‍ക്കയുമായി സഹകരിച്ചായിരിക്കും ഈ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക. ലോക കേരള സഭയിലെ അമേരിക്കയുടെ പ്രതിനിധികളും ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ്, അസോസിയേഷന്‍ ഓഫ് കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ഈ ഹെല്‍പ് ഡെസ്‌കിന് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പിന്തുണയുമുണ്ട് .