30.6 C
Kottayam
Tuesday, May 14, 2024

സൗദിയിൽ 1072 പേർക്ക് കോവിഡ്

Must read

ജിദ്ദ:സൗദിയിൽ ഇന്ന് 1072 പുതിയ കൊറോണ വൈറസ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,11,263 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,94,529 ഉം ആയി ഉയർന്നു.

കൊറോണ വൈറസ് ചികിത്സയിലുണ്ടായിരുന്നവരിൽ ഒമ്പത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,887 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 9,847 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,224 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 447, മക്ക 236, കിഴക്കൻ പ്രവിശ്യ 164, മദീന 42, അസീർ 41, ജീസാൻ 28, അൽ ഖസീം 26, തബൂക്ക് 23, ഹാഇൽ 20, വടക്കൻ അതിർത്തി മേഖല 14, നജ്റാൻ 11, അൽ ജൗഫ് 10, അൽബാഹ 10.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week