ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങള്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ പുതിയ പഠനവുമായി യു.എസിലെ ശാസ്ത്രജ്ഞന്മാര്‍. കൊവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്നാണ് പുതിയ പഠനം. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പകരുമെന്നാണ് യുഎസിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ അനുസരിച്ച് എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കി.
<p>പഠനഫലത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും മാസ്‌ക്ക് ധരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് യുഎസിലെ നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അന്റോണി ഫൗസി ആവശ്യപ്പെട്ടു.</p>
<p>രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിര്‍ദേശം. പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ്ഹൗസിന് ഏപ്രില്‍ ഒന്നിന് കത്തയച്ചിരുന്നു.</p>