25.4 C
Kottayam
Sunday, October 6, 2024

ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി റദ്ദാക്കി

Must read

തിരുവനന്തപുരം: വടക്കാഞ്ചേരി യാര്‍ഡില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി സൂപ്പര്‍ ഫാസ്റ്റ് ഈ ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് 15, 16, 22, 23 ദിവസങ്ങളില്‍ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിന്‍ 16, 17, 23, 24 ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ പാലക്കാടുവരെ സര്‍വീസ് നടത്തില്ല.

ആലപ്പുഴ- കണ്ണൂര്‍ പ്രതിദിന സ്പെഷ്യല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ സര്‍വീസ് നടത്തില്ല. ഷൊര്‍ണൂരില്‍ നിന്ന് യാത്ര പുനരാരംഭിക്കും. മടക്ക ട്രെയിന്‍ ഇതേ ദിവസം ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

കണ്ണൂര്‍- എറണാകുളം ജങ്ഷന്‍ പ്രതിദിന സ്പെഷ്യല്‍ 16, 17, 23, 24 ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുനെല്‍വേലി- പാലക്കാട് ജങ്ഷന്‍ പ്രതിദിന സ്പെഷ്യല്‍ 16, 22, 23 ദിവസങ്ങളില്‍ തൃശൂര്‍ മുതല്‍ പാലക്കാടു വരെ സര്‍വീസ് നടത്തില്ല.

മടക്ക ട്രെയിന്‍ 16, 17, 23, 24, പാലക്കാട് ജങ്ഷന്‍ മുതല്‍ തൃശൂര്‍ വരെ യാത്ര നടത്തില്ല. എറണാകുളം ജങ്ഷന്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു 16, 17, 23, 24 ദിവസങ്ങളില്‍ മുളങ്കുന്നത്തുകാവില്‍ യാത്ര അവസാനിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week