കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തില്‍ പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. സനു താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു ഫ്‌ളാറ്റില്‍ നിന്നാണ് പോലീസിന് തെളിവുകള്‍ ലഭിച്ചത്. ഫോറന്‍സിക് വിദഗ്ധരും പോലീസും പരിശോധന നടത്തി.
ഉടമകളുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. വാടകക്കരാറില്ലാതെ കുറച്ചു പേര്‍ ഇവിടെ താമസിച്ചിരുന്നുവെന്നും പോലീസിന് അറിവ് ലഭിച്ചു. അതേസമയം സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന ശക്തമാക്കുകയാണ്.
വൈഗയെന്ന പതിമൂന്ന് വയസുകാരി മരണപ്പെട്ടിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ മരണത്തിന്റെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിക്കുന്നത്.
തമിഴ്നാട്ടില്‍ താമിസിച്ചിരുന്ന ഈ സുഹൃത്തിനെയാണ് സനു ഏറ്റവും കൂടുതല്‍ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സനുവിന്റെ തിരേധനാവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വ്യക്തമായ വിവരങ്ങളുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.