ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയതായി റിപ്പോര്‍ട്ട്.ഇന്നലെ മാത്രം രാജ്യത്ത് ഏഴുപേരാണ് കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്.ഡല്‍ഹിയില്‍ നാലുപേരുടെ പരിശോധനാഫലം കൂടി ലഭിച്ചതോടെ രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 71 ആയി. കൊവിഡ് ബാധിതരുടെ എണ്ണം 727 ആയി ഉയര്‍ന്നു.
അതേസമയം ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് 19 ബാധിച്ച് ആറ് മരണമാണ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കോവിഡ് ബാധയേറ്റുള്ള രാജ്യത്തെ മരണം ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16 ആണ്.മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് രാജ്യത്ത് പുതിയതായി ഏറ്റവും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചത് വ്യാഴാഴ്ചയാണ്. 88 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഈ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 694 ആണ്.
മുംബൈയിലാണ് ഇന്നലെ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുപേരും 65 വയസ്സ് പ്രായം വരുന്ന സ്ത്രീകളാണ്. ഇവരുടെ യാത്രാവിവരങ്ങള്‍ കിട്ടിയിട്ടുമില്ല. പ്രായമായവരാണ് മരണത്തിന്റെ ഇരകള്‍. ജമ്മു കശ്മീരില്‍ സോപോറില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞദിവസം 65 കാരിയായ ഒരു വഴിയോര കച്ചവടക്കാരി മരണമടഞ്ഞു. രാജസ്ഥാനിലാണ് മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. വിരുഷിറ്റ് ഭില്‍വാരയിലെ 73 കാരി കോവിഡിനെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. പ്രമേഹം, കിഡ് രോഗം, പക്ഷാഘാതം എന്നിവയെല്ലാം ഉള്ളയാളാണ് ഇത്.
മദ്ധ്യപ്രദേശില്‍ രണ്ടാം മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത. പനിയും ചുമയുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 35 കാരിയാണ് മരണമടഞ്ഞത്. ഇവരുടെ കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഗുജറാത്തില്‍ ഒരു 70 കാരി മരണമടയുകയും അഞ്ചു പുതിയ രോഗബാധയും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ആയി. മൂന്ന് മരണം നേരത്തേ ഗുജറാത്തില്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു.
ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് മരണം ഭാവ്നഗര്‍ സ്വദേശിയിലാണ്. ഇവര്‍ അടുത്തിടെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നു. ഇവര്‍ക്ക് കാന്‍സര്‍, പ്രമേഹം, ഹൃദയരോഗം എന്നിവ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം പുതിയതായി 19 കേസുകള്‍ ഉണ്ടായെങ്കിലും ഇതുവരെ കേരളത്തില്‍ കോവിഡ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയെ മറികടന്നു. 137 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച എട്ട് പുതിയ കേസുകള്‍ ഉണ്ടായി. 130 ആണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ 55, തെലുങ്കാനയില്‍ 45, ഗുജറാത്തില്‍ 44, ഡല്‍ഹിയില്‍ 39 എന്നിങ്ങനെയാണ് കണക്കുകള്‍. ഡല്‍ഹിയില്‍ വ്യാഴാഴ്ച നാലു പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.