തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് സപ്ലൈക്കോ സൗജന്യ കിറ്റ് വിതരണം നടത്തുമെന്ന പ്രഖ്യാപനം സാധാരണക്കാരന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. രണ്ടു ദിവസത്തിനകം സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് സപ്ലൈകോ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള വിതരണത്തിനുള്ള ബാഗ് സംഭരിക്കുകയാണെന്നും സപ്ലൈകോ എം.ഡി കൂട്ടിച്ചേര്‍ത്തു. കിറ്റിനുള്ളില്‍ വെളിച്ചെണ്ണയും പഞ്ചസാരയും ഉള്‍പ്പെടെ 15 ഇനങ്ങളാകും ഉണ്ടാവുക. എന്തൊക്കെ സാധനങ്ങളാകും ഈ കിറ്റില്‍ ഉണ്ടാവുകയെന്ന് നോക്കാം.
കിറ്റിലുള്ള സാധനങ്ങള്‍
പഞ്ചസാര
പയര്‍
കടല
തുമര പരിപ്പ്
ഉഴുന്ന്
വെളിച്ചെണ്ണ
തേയില
ആട്ട
സാമ്പാര്‍പൗഡര്‍
രസം പൗഡര്‍
മല്ലിപ്പൊടി
മുളക്പൊടി
കടുക്
ഉപ്പ്
വാഷിംഗ് സോപ്പ്
കിറ്റ് വിതരണം ആരംഭിക്കാന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വോളണ്ടിയര്‍മാര്‍ വഴിയാകും വിതരണം നടത്തുക.
അതേസമയം, സൊമാറ്റോ വഴിയുള്ള ഓണ്‍ലൈന്‍ വിതരണം നാളെ മുതല്‍ കൊച്ചിയില്‍ ആരംഭിക്കും. ഇതിനായുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇത് വിജയകരമായാല്‍ 17 കേന്ദ്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും സപ്ലൈക്കോ എംഡി അറിയിച്ചു.