തിരുവനന്തപുരം:കൊവിഡുമായി ബന്ധപ്പെട്ട അശാസ്ത്രീയ പരാമർശത്തിൽ നടൻ മോഹൻലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു. എന്നാൽ പ്രസ്തുത പരാതി കമ്മീഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
പരാതിക്കാരനായ ദിനു എന്ന യുവാവാണ് ആണ് മനുഷ്യാവകാശ കമ്മീഷൻ നൽകിയ പരാതിയുടെ സ്ക്രീൻഷോട്ട് അടക്കം മോഹൻലാലിനെതിരെ കേസെടുത്തതായി വെളിപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News