25.2 C
Kottayam
Wednesday, October 23, 2024

കൊറോണയ്ക്ക് പിന്നാലെ സുനാമി മുന്നറിയിപ്പ്! മുന്നറിയിപ്പില്‍ ഞെട്ടി രാജ്യം

Must read

സെവ്റോ: കൊറോണ ഭീതിക്കിടെ റഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കുറില്‍ ദ്വീപുകളില്‍ റിക്ടര്‍സ്‌കെയില്‍ 7.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച് യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ചെറിയ രീതിയിലുള്ള വേലിയേറ്റത്തെ കുറിച്ച് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഹവായി സംസ്ഥാനത്താണ് സുനാമി മുന്നറിയിപ്പുള്ളതായി യു.എസ് ഓഷ്യാനിക് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. മറ്റൊരു ഏജന്‍സിയും സുനാമി കാരണം വിനാശം സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഹവായി, ജപ്പാന്‍, റഷ്യ, പസഫിക് ദ്വീപ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. വേലിയേറ്റ നിരപ്പില്‍ നിന്നു 0.3മീറ്ററിന് മുകളിലായിരിക്കും. വലിയ തിരമാലകള്‍ ഉണ്ടാകുമെങ്കിലും സുനാമി സാധ്യത ഇല്ലെന്നും ജപ്പാന്‍ മെട്രോളജിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഇവര്‍ മറ്റ് വിവരങ്ങളോ മുന്നറിയിപ്പോ നല്‍കിയില്ല. സെവ്റോ പട്ടത്തിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളിലായി 218 (135 മൈല്‍)കി.മീറ്ററായാണ് സുനാമി സാദ്ധ്യതയുള്ളതായാണ് യു.എസ് അറിയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതി; മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്, തെളിവില്ലെന്ന് പോലീസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ ചിറ്റ്. യദുവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മേയര്‍ക്കും എംഎല്‍എയ്ക്കും എതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സച്ചിന്‍...

എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; വിലക്കുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ...

ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള 6 നില കെട്ടിടം തകർന്നു വീണു; ഒരു മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു

ബം​ഗളൂരു: കനത്ത മഴ തുടരുന്ന ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്...

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

Popular this week