തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ടു നിന്ന വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചു. ബാറുകള്‍ നേരത്തെ അടച്ചുപൂട്ടിയതിനുപിന്നാലെ സര്‍ക്കാര്‍നിയന്ത്രിത ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചുപൂട്ടുകയാണെന്ന് കോര്പറേഷന് അറിയിച്ചു.
ഇനിഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആണ് ഔട്ട്ലെറ്റുകള് അടച്ചിടുന്നത്.ഇന്നലെ അര്‍ദ്ധ രാത്രിമുതല്‍ 21 ദിവസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.അടച്ചുപൂട്ടലിനൊപ്പം പ്രസിദ്ധീകരിച്ച,ഇളവ് ലഭിയ്ക്കുന്ന സേവനങ്ങളുടെപട്ടികയില് മദ്യവില്‍പ്പന ഇല്ലായിരുന്നു.ഇതോടെയാണ് ബിവറേജുകളും അടച്ചുപൂട്ടാന്‍ അധികൃതര്തയ്യാറായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News