31.4 C
Kottayam
Saturday, October 5, 2024

കൊവിഡ് 19: കോഴിക്കോട് ജില്ലയിലും നിരോധനാജ്ഞ

Must read

കോഴിക്കാട്: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.20 ന് ദുബായിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ നേരിട്ട് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുകയായിരുന്നു. രണ്ടാമത്തെയാള് 13 ന് വന്ന ശേഷം നിരീക്ഷണത്തിലായിരുന്നു.ഇരുവരും 25 പേരുമായിഇടപഴകിയതായാണ്‌ കണക്കുകൂട്ടുന്നത്.

രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ജില്ലാകളക്ടര്‍ അറിയിച്ചു.പൊതു ഇടങ്ങളിലടക്കം 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല, സ്ഥാപനങ്ങള്‍
അടച്ചിടണം. എന്നാല്‍ ഭക്ഷ്യവസ്തുക്കളും മരുന്നും വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ പാടില്ല.ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കും.കടകള്‍ക്ക് മുന്നില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.ബസുകളില്‍ 50% സീറ്റുകളിലേ യാത്രക്കാരെ അനുവദിക്കൂ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ പുതുതായി 501 പേര്‍ ഉള്‍പ്പെടെ 8150 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.മെഡിക്കല്‍ കോളേജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെ ഇന്നലെ (മാര്‍ച്ച് 22)ഡിസ്ചാര്‍ജ്ജ് ചെയ്തു. 20 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 176 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 142 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇന്ന് ലഭിച്ച രണ്ടണ്ണത്തിലാണ് പോസിറ്റീവ്. ഇനി 34 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം...

സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; അനുനയിപ്പിച്ച്‌ പുറത്തേക്ക് എത്തിക്കാൻ ശ്രമം

കൊച്ചി : എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി.പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും...

അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി, മനാഫിനെ ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ്...

എംടിയുടെ വീട്ടിൽ മോഷണം;രത്നവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു....

മഴ സജീവമാവുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്....

Popular this week