29.8 C
Kottayam
Tuesday, October 1, 2024

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ രണ്ടുപേര്‍ മലപ്പുറത്ത്,ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം

Must read

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 15 കോവിഡ് 19 കേസുകളില്‍ രണ്ടെണ്ണം മലപ്പുറം ജില്ലയില്‍ നിന്നായതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

വേങ്ങര കൂരിയാട് സ്വദേശിയാണ് രോഗബാധ സ്ഥിരീകരിയ്ക്കപ്പെട്ട ഒരാള്‍.മാര്‍ച്ച് 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വീട്ടില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .

രണ്ടാമത്തെയാള്‍ കടലുണ്ടി നഗരം സ്വദേശിയാണ്.മാര്‍ച്ച് 21 ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇവരെ മാര്‍ച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബി യില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ IX 348 നമ്പര്‍ വിമാനത്തിലും
മാര്‍ച്ച് 21 ന് പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ എയര്‍ അറേബ്യയുടെ G9 425 നമ്പര്‍ വിമാനത്തിലും.യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലാത്തതുമാണ്വആരോഗ്യ വകുപ്പ്‌ അറിയിച്ചു.

ജില്ല മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്പര്‍

0483 2737858, 0483 2737857

376 പേര്‍ക്കുകൂടി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ 7,394 പേരായെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 11 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും 7,367 പേര്‍ വീടുകളിലും 16 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week