കൊല്ലം: മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു. മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന് 48) മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ ശാസ്താംകോട്ടയിലെ ആഞ്ഞിലിമൂടാണു സംഭവം.
മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണന് മരത്തില്‍ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തില്‍ കയറുമായി ബന്ധിച്ചിരുന്നു. അതേസമയം ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു വീണിരുന്നു. ഇതോടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുവെന്നാണ് ദൃക്സാക്ഷികള്‍ പറയുയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News