24.2 C
Kottayam
Sunday, November 17, 2024
test1
test1

ആ മനോഹര പ്രഭാതം ഇന്നായിരുന്നു ,നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി, നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത് ഒരുമിച്ച്

Must read

ന്യൂഡൽഹി : നീണ്ട വിചാരണയ്ക്കും കോടതി നടപടികൾക്കുമൊടുവിൽ നിർഭയക്ക് ഒടുവിൽ നീതി.കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30 തിന് തിഹാറിലെ ജയില്‍ നമ്പര്‍ മൂന്നില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയടക്കം സാന്നിധ്യത്തിലാണ് മാര്‍ച്ച് 5 ന് ഡൽഹി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്റ് നടപ്പിലാക്കിയത്.

ആരാച്ചാർ പവൻ കുമാർ വധശിക്ഷ നടപ്പാക്കി. ഇത് ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ഏഴ് വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ് നിർഭയക്ക് മരണാനന്തര നീതി ലഭിച്ചത്.

നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചതോടെയാണ് ശിക്ഷ നടപ്പായത്. ഈ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും പ്രതികൾക്ക് സാധിച്ചിരുന്നു.അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതിൽ പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ് ഏറ്റവും ശ്രദ്ധേയം. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും പ്രതികൾക്ക് തൂക്ക് കയറിൽ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.

മര​ണ​വാ​റ​ണ്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ സു​പ്രീം കോ​ട​തി​യും ത​ള്ളിയിരുന്നു. ജ​സ്റ്റീ​സ് ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വേണ്ടിയുള്ള ഹര്‍ജി ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.

മ​ര​ണ​വാ​റ​ണ്ട് സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ല എ​ന്ന വി​ചാ​ര​ണ കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യതോടെ കു​റ്റ​വാ​ളി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പിക്കുകയായിരുന്നു. പ്ര​തി പ​വ​ന്‍ ഗു​പ്ത​യ്ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ എ.​പി. സിം​ഗ് സു​പ്രീം കോ​ട​തി​യി​ല്‍ വാ​ദി​ച്ചുവെങ്കിലും ഈ ​വാ​ദ​ങ്ങ​ള്‍ നേ​ര​ത്തേ ഉ​ന്ന​യി​ച്ച​ത​ല്ലേ​യെ​ന്നും പു​തി​യ​താ​യി എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ ചോ​ദി​ച്ചു. രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​ല്‍ മാ​ത്രം വാ​ദം ഉ​ന്ന​യി​ച്ചാ​ല്‍ മ​തി​യെ​ന്ന് ജ​സ്റ്റീ​സ് ഭാ​നു​മ​തി​യും വ്യ​ക്ത​മാ​ക്കി. വ​ധ​ശി​ക്ഷ ഇ​ന്നു ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യും ആ​വ​ശ്യ​പ്പെട്ടിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരപീഡനം ഡൽഹിയിൽ നടന്നത്. സുഹൃത്തിനെ മര്‍ദ്ദിച്ച്‌ അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിനിരയാക്കിയ ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിര്‍ഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ നടപ്പിലായത്.

കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച്‌ 11 ജയിലില്‍ വെച്ച്‌ ജീവനൊടുക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.