ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സ്റ്റാലിന്റെ മകളുടെ ഭര്‍ത്താവ് ശബരീശന്റെ വീട്ടിലുള്‍പ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ രാവിലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. മകള്‍ സെന്താമരയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് റെയ്ഡ് നടന്നുവരുന്നത്.
സ്റ്റാലിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും തെരച്ചില്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡിഎംകെ നേതാക്കള്‍ക്കെതിരെ നടന്നുവരുന്ന ആദായനികുതി വകുപ്പ് റെയ്ഡിന്റെ തുടര്‍ച്ചയാണിത്.
കഴിഞ്ഞ മാസം മുതിര്‍ന്ന ഡിഎംകെ നേതാവും സ്ഥാനാര്‍ഥിയുമായ ഇ.വി. വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വന്‍തുക വേലുവില്‍ നിന്നും പിടിച്ചെടുത്തതായി അധികൃതര്‍ അവകാശപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News