കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 490 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3,700 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ വില 29,600 രൂപയിലുമെത്തി.
കൊറോണ ഭീതിയില്‍ വിപണിയിലുണ്ടാകുന്ന അസ്ഥിരതയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭമെടുക്കുന്നതും കുറഞ്ഞ വിലയില്‍ ഓഹരി വാങ്ങുന്നതുമാണു സ്വര്‍ണവില ഇടിയാന്‍ കാരണം. ഡോളര്‍ അമിതമായി കരുത്താര്‍ജിച്ചതും ഇതിനു കാരണമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News